കാർഷിക കേന്ദ്രം ഉദ്‌ഘാടനം ചെയ്തു.:-
നരിക്കുനി: -നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാർഷിക കേന്ദ്രം കാരുകുളങ്ങരയിൽ പ്രവർത്തനമാരംഭിച്ചു. കർഷകർക്ക് ആവശ്യമായ വളങ്ങൾ , കാർഷിക പണിയായുധങ്ങൾ , ചെടിച്ചട്ടികൾ , ഗ്രോബാഗ് തുടങ്ങിയവ മിതമായ വിലയിൽ ലഭ്യമാക്കുന്ന കാർഷിക കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .കെ പി സുനിൽകുമാർ നിർവ്വഹിച്ചു.യോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. സി .കെ. സലീം , ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന.ആർ രാരപ്പക്കണ്ടി , വി കെ.ഹംസ മാസ്റ്റർ , എം.സി ഹരീഷ് കുമാർ , ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുനിയിൽ സർജാസ് , നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലൻകണ്ടി , കൃഷി ഓഫീസർ ദാന മുനീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലതിക .കെ കെ, മൊയ്‌തി നെരോത്ത് , വി.പി മിനി , ടി.രാജു , ചന്ദ്രൻ.കെ കെ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി മോഹനൻ , അബ്ദുറഹിമാൻ കെ.പി , പി.സി മുഹമ്മദ് മാസ്റ്റർ , കെ മിഥിലേഷ് ,വത്സൻ മാസ്റ്റർ എന്നിവർ സംസാരിച്ചു ,

0 അഭിപ്രായങ്ങള്‍