പി സി പാലം സ്വദേശി റാഫിയെന്ന ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ പുകഴ്ത്തി നാട്ടുകാർ :-


 12.11.2021- 


പി സി പാലം :-കഴിഞ്ഞദിവസം ജിതേഷ് കാക്കൂർ എന്ന വ്യക്തി കോഴിക്കോട് നിന്നും  കുമാരസ്വാമിയിലേക്ക് ഓട്ടോ പിടിച്ച്  യാത്രചെയ്തപ്പോൾ തന്റെ  പേഴ്സും ,പണവും ഓട്ടോയിൽ നഷ്ടപ്പെടുകയും പേഴ്സിൽ ഉള്ള എ ടി എം കാർഡ് ബാങ്കിൽ കൊണ്ടുപോയി അഡ്രസ് കണ്ടുപിടിച്ച്  അത് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ  പിസി പാലം  ഇടുവട്ട് കുന്നുമ്മൽ മുഹമ്മദ് റാഫിയുടെ സത്യസന്ധതയെ പുകഴ്ത്തി നാട്ടുകാർ .ജിതേഷ് എഫ് ബി പോസ്റ്റ്ൽ കുറിച്ചതിങ്ങനെ.


കഴിഞ്ഞ ദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കുമാരസ്വാമി യിലുള്ള എൻറെ വീട്ടിലേക്കുള്ള യാത്രയിൽ എൻറെ പേഴ്സ് നഷ്ടപ്പെട്ടു 5000 രൂപയും , രണ്ട് എ ടി എം കാർഡ്, കാൻറീൻ കാർഡ്,  ആധാർ കാർഡ് എന്നിവയുണ്ടായിരുന്നു . മാനാഞ്ചിറയിൽ എത്തിയപ്പോൾ  ചേളന്നൂർ പഞ്ചായത്തിലെ ഒരു പൊതുപ്രവർത്തകൻ പ്രേം ഏട്ടൻ എന്ന ആൾ എന്നോട് ലിഫ്റ്റ് ചോദിച്ചു , അദ്ദേഹത്തിന് ലിഫ്റ്റ് കൊടുക്കുകയും, കുമാരസ്വാമി ജംഗ്ഷനിൽ ഇറക്കുകയും ചെയ്തു, അത് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് മനസ്സിലായത് എൻറെ പേഴ്സ് നഷ്ടപ്പെട്ടു എന്ന് , ഉടൻതന്നെ ഞാൻ തിരിച്ച് പ്രേം ഏട്ടൻറെ അടുത്തെത്തുകയും, എൻറെ പേഴ്സ് നഷ്ടപ്പെട്ട കാര്യം അറിയിക്കുകയും  ചെയ്തു , ഒരു നിമിഷത്തേക്ക് അദ്ദേഹം എൻറെ സംശയത്തിന് ഇടയാകുകയും ചെയ്തു, അദ്ദേഹം എന്നോട് ആവർത്തിച്ചു പറഞ്ഞു, ഞാൻ  അങ്ങനെയുള്ള ഒരാൾ  അല്ല ഞാൻ എടുത്തിട്ടില്ല. ഉടൻതന്നെ  ഞാൻ വീട്ടിലേക്ക് തിരിക്കുകയും  ചെയ്തു , ഈ വിവരം ഞാൻ വീട്ടിൽ അറിയിച്ചില്ല അങ്ങനെ രാവിലെ തന്നെ  റെയിൽവേ സ്റ്റേഷൻ പോകാനും ,അവിടെയുള്ള അടുത്തുള്ള  പോലീസ് സ്റ്റേഷനിൽ  നഷ്ടപ്പെട്ട വിവരം അറിയിക്കാനും തീരുമാനിച്ചു.


ഏകദേശം  രാവിലെ 10 .30 ന് വീട്ടിലേക്ക് മുഹമ്മദ് റാഫി എന്ന ഓട്ടോ ഡ്രൈവർ വരികയും , എൻറെ പേഴ്സ് എന്നെ തിരിച്ചു ഏൽപ്പിക്കുകയും ചെയ്തു ,അദ്ദേഹത്തിന്  ഇന്നലെ രാത്രി  നടക്കാവ് റോഡിൽ നിന്നും  എൻറെ പേഴ്സ് ലഭിക്കുകയും  രാവിലെ എസ് ബി ഐ  ബ്രാഞ്ചിൽ പോയി  എൻറെ ഫോൺ നമ്പറും, അഡ്രസ്സും  മനസ്സിലാക്കുകയും ചെയ്തു ,അതു കഴിഞ്ഞു  അദ്ദേഹം എന്നെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എനിക്ക് അദ്ദേഹത്തിൻറെ കോൾ റിസീവ് ചെയ്യാൻ കഴിഞ്ഞില്ല . ഉടൻതന്നെ  അദ്ദേഹം എൻറെ അഡ്രസ്സ് തിരക്കി വീട്ടിൽ എത്തുകയാണ് ഉണ്ടായത് . അദ്ദേഹത്തിൻറെ ഈ പ്രവർത്തിയെ എത്ര അനുമോദിച്ചലും  മതിയാവില്ല   ഈ സത്യസന്ധത  നമ്മളെല്ലാവരും മാതൃകയാക്കേണ്ടതാണ് . യഥാർത്ഥത്തിൽ നമ്മുടെ കണ്ണുകൾ തുറപ്പിക്കുന്ന  ഒരു പ്രവർത്തിയാണ് ഓട്ടോ ഡ്രൈവർ ചെയ്തത് ,