സുനിൽ കുമാർ കെ.പി.യെ അനുമോദിച്ചു -
പുന്നശ്ശേരി: _പുന്നശ്ശേരി ജ്വാല സ്വയംസഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നാടൻപാട്ട് ,കവിത രചയിതാവും ,സംഘം മെമ്പറുമായ സുനിൽ കുമാർ കെ.പി. (റിട്ടെഡ് പോലീസ് - എസ്.ഐ ) യെ അനുമോദിച്ചു. ഷിബു പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എം ഷാജി ഉപഹാരം സമർപ്പണം നടത്തി , ഏഴാം വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷൈലേഷ്.വി, സംഘം മെമ്പർമാരായ ചന്ദ്രബാബു. പി , പി.സി രമേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.ചടങ്ങിൽ ബഷീർ മാസ്റ്റർ നന്ദി പറഞ്ഞു.

0 അഭിപ്രായങ്ങള്‍