പാവണ്ടൂർ ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനയെ അറിയുക കാമ്പയിൻ്റെ ഭാഗമായി ചർച്ചാ വേദി സംഘടിപ്പിച്ചു.കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം ഷാജി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സിജി ടീച്ചർ അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ആർ.എൽ. ബൈജു മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ ഇൻചാർജ് കെ.ലതിക, പ്രോഗ്രാം ഓഫീസർ ഷാഹിർ പി.സി, എൻ.എസ്.എസ് വളൻ്റിയർമാരായ ദേവനാരായണൻ, അഭിജിത്ത് ടി.പി എന്നിവർ സംസാരിച്ചു. വളൻറിയർമാരായ സഫീദ, തേജസ്, ശിവകാശ്, അതുല്യാദേവി, കൃഷ്ണപ്രിയ, അഞ്ജൽ പത്മം വിവിധ വിഷയങ്ങളിൽ ജഡ്ജുമായി സംവദിച്ചു. കാമ്പയിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ഭരണഘടനയുടെ ആമുഖം ഏറ്റ് ചൊല്ലൽ എന്നിവ സംഘടിപ്പിച്ചിരുന്നു.