'നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന് തുടക്കം :-


എളേറ്റിൽ :-എം ജെ ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന് തുടക്കമായി. അതിജീവനം 2021   ക്യാമ്പ് ഡിസംബർ 26 മുതൽ ജനുവരി 1 വരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് നടത്തപ്പെടുന്നത്.

എൻ എസ് എസ് ഗീതത്തോട് കൂടി ആരംഭിച്ച ക്യാമ്പ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നസ്റി ഉൽഘാടനം നിർവ്വഹിച്ചു.സ്വാഗത സംഘം ചെയർമാൻ മുഹമ്മദലി കെ അധ്യക്ഷനായിരുന്നു ,  സി സുബൈർ സ്വാഗതവും , കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണവും നടത്തി. പി ടി എ പ്രസിഡണ്ട് എം.എ ഗഫൂർ മാസ്റ്റർ, പ്രോഗ്രാം ഓഫീസർ ഷാഹിദ് കെ, വളണ്ടിയർ ലീഡർമാരായ ജസീം അലി, സലീക്ക പർവ്വിൻ  തുടങ്ങിയവർ സംസാരിച്ചു,