'രിഫാ ഇയ്യ ആണ്ട് നേർച്ചയും വാർഷികവും ഇന്ന് സമാപിക്കും 

ശനിയാഴ്ച  നടന്ന ജലാലിയ റാത്തീബ് അജ്മീർ, ഏർവാടി, നാഗുർ മൗലിദ് സദസ്സുകളക്ക് സുലൈമാൻ ഉസ്താദ് അബ്ദുറഹിമാൻ ഉസ്താദ് എന്നിവരും വൈകിട്ട് 7 മണിക്ക് ശരീഫ് ദാരിമിയുടെ  ആദ്ധിഷതയിൽ സമദ് സഖഫി മയനാട് മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ സലാം ബാഖവി പകര  ഉത്ഘാടനം നിർവഹിച്ചു ഞായറാഴ്ച ഉച്ചക്ക് രിഫാഇയ്യ റാതീബും വൈകിട്ട് കിണാശ്ശേരി അബ്ദുൽ ഖദർ ഉസ്താദ് ന്റെ  നേർതൃത്വത്തിൽ ശാദുലി റാത്തീബും 7 മണിക്ക് ഷിഹാബുദീൻ മൗലവി എറണാകുളം മുഖ്യ പ്രഭാഷണവും നടത്തി. സമ്മപന ദിവസമായ ഇന്ന് വിവിധ മൗലിദ് സദസ്സുകളും 4 മണിക്ക് നടക്കുന്ന പ്രഭാഷണത്തിന് സൈദലവി ഉസ്താദ് നേതൃത്വം നൽകും മുനീർ ഫൈസി നിലമ്പൂർ ഉത്ഘാടനം നിർവഹിക്കും. വൈകിട്ട് നടക്കുന്ന രിഫാഇയ്യ കുത്ത് റാത്തീബ് ന് സയ്യിദ് കുഞ്ഞി സീതി കോയ തങ്ങൾ കോയിലാട്ട് നേതൃത്വം നൽകും. സയ്യിദ് സകരിയ തങ്ങൾ മാവൂരിന്റെ നേത്രത്വത്തിൽ ദിക്കർ ദുആ മജ്ലിസോടെ  പരിപാടികൾ സമാപിക്കുന്നതാണ്.