രിഫാ ഇയ്യ  ആണ്ട് നേർച്ചക്കും  വാർഷികത്തിനും  ഇന്ന് തുടക്കം .,,

സയ്യിദ് C K K തങ്ങളുടെ നേതൃത്വത്തിൽ പുല്ലാളൂർ രിഫാ ഇയ്യ സെന്ററിൽ വർഷം തോറും നടത്തിവരുന്ന ആണ്ട് നേർച്ചയും വാർഷികവും ഡിസംബർ 24, വെള്ളിയാഴ്ച  ചളിക്കോട് സയ്യിദ് അറ്റക്കോയ തങ്ങൾ മഖ്ഹാമിൽ നിന്നും പ്രയാണം ആരംഭിച്ച് ക്ലിയമ്പ്രടം സയ്യിദ് ചെറിയ കുഞ്ഞിക്കോയ തങ്ങൾ maqam,C. M  maqam, പറപ്പൂർ തങ്ങൾ maqam സിയറാത്തോടെ സയ്യിദ് അറ്റക്കോയ തങ്ങൾ നാഗറിൽ  4 മണിക്ക് താമരശ്ശേരി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ പതാക ഉയർത്തും. സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, സയ്യിദ് കാസിം കോയ  തങ്ങൾ, ശരീഫ് ദാരിമി എന്നിവർ സംബന്ധിക്കും.7 മണിക്ക് മത പ്രഭാഷണത്തിന് വാവാട് മുഹമ്മദ്‌ ഹൈതമി നേതൃത്വം നൽകും. ശനിയാഴ്ച ജലാലിയ റാത്തീബ്, രിഫാഇയ്യ റാത്തീബ്  എന്നിവയും 7 മണിക്ക് സമദ് സഖഫി മായനാടിന്റെ പ്രഭാഷണവും നടക്കും. ഞായറാഴ്ച രാവിലെ മൂഹിയദ്ധീൻ റാത്തീബ്, മൂഹിയദ്ധീൻ മൗലിദും വൈകിട്ട് അബ്ദുൽ ഖാദർ കിണശേരിയുടെ നേതൃത്വത്തിൽ ശാദുലി റാതീബും നടക്കും. തുടർന് നടക്കുന്ന പ്രഭാഷണത്തിന് ഷിഹാബുദീൻ മൗലവി എറണാകുളം നേതൃത്വം നൽകും, തിങ്കളാഴ്ച രാവിലെ ആരോഗ്യ സെമിനാർ ഉച്ചക്ക് മൗലിദ് സദസ്സ്‌ എന്നിവയും വൈകിട്ട് നടക്കുന്ന മത പ്രഭാഷണത്തിന് മുനീർ ഫൈസിയും സൈദലവി ഉസ്താദും നേതൃത്വം നൽകുന്നു. രിഫാ ഇയ്യ കുത്ത് റാതീബിന് സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങളും ദുആ മജ്ലിസിനു സയ്യിദ് സകരിയ തങ്ങൾ മവൂരും നേതൃത്വം നൽകുന്നു.