വിവാഹ വാര്‍ഷിക ആഘോഷത്തില്‍ മയക്കുമരുന്ന് പാര്‍ട്ടി;  കിര്‍മാണി മനോജുള്‍പ്പെടെ 15 പേര്‍ കസ്റ്റഡിയില്‍ :-


11.1.2022. 


വയനാട്ടില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ വധകേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 15 പേര്‍ കസ്റ്റഡിയില്‍. എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നാണ് കണ്ടെത്തിയത്. കമ്പളക്കാട് മുഹ്‌സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍വെച്ചാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

വയനാട്ടിലെ പടിഞ്ഞാറത്തറ റിസോര്‍ട്ടിലാണ് മയക്കുമരുന്ന് പാര്‍ട്ടി നടന്നത്. നിരവധി കേസുകളിലുള്‍പ്പെട്ട പ്രതികളാണ് പിടിയിലായത്. എന്നാല്‍ പൊലീസ് റെയ്ഡിനിടെ ചിലര്‍ ഓടി രക്ഷപ്പെട്ടതായും സൂചനയുണ്ട്. കസ്റ്റഡിയിലായ മറ്റ് പ്രതികളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ഇന്ന് പുലര്‍ച്ചെയായിരുന്നു പാര്‍ട്ടി നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. പ്രതികളെ പടിഞ്ഞാറെത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.