'

ജൈവകൃഷി പരിപാലന ക്ലാസും വിത്ത് വിതരണവും :-

കാരക്കുന്നത്ത്: കാരക്കുന്നത്ത് മഹല്ല് മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി കൃഷിപരിപാലന ക്ലാസും വിത്തു വിതരണവും നടത്തി. മഹല്ല് വൈസ് പ്രസിഡണ്ട്  എം.കെ മൊയ്തീൻകോയയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി ഉദ്ഘാടനം ചെയ്തു  ,നന്മണ്ട കൃഷി ഓഫീസർ ടി.കെ നസീർ ജൈവകൃഷിയുടെ പ്രാധാന്യവും കീടനിയന്ത്രണത്തെയും കുറിച്ച് ക്ലാസെടുത്തു .ചടങ്ങിൽ കാക്കൂർ പഞ്ചായത്ത്  നാലാം വാർഡ് മെമ്പർ വി.കെ. സീന ,മഹല്ല് സെക്രട്ടറി അസീൽ പൂമംഗലത്ത് ,ഗിരീഷൻ പുതുക്കോത്തം കണ്ടി ,ബഷീർ മാസ്റ്റർ കുണ്ടായി ,സി.കെ മുസ്തഫ ,പി.ടി സലിം എന്നിവർ സംസാരിച്ചു. ക്ലാസിൽ പങ്കെടുത്ത മുഴുവൻ കർഷകർക്കും പച്ചക്കറി വിത്തും വാഴക്കന്നുകളും വിതരണം ചെയ്തു.