ഓഫീസ് ഉദ്ഘാടനവുംസൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
ഒടുപാറ : ഫീനിക്സ് ആർട്സ് &സ്പോർട്സ് ക്ലബ് ഒടുപറയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും നരിക്കുനി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ റമീസ് ഒ പി സ്വാഗതവും ഹമീദ് മാസ്റ്റർ ,ഒ പി മുഹമ്മദ് ഇക്ബാൽ ,അബ്ദുൽ ബഷീർ ആശംസയും ഷഫാസ് മുഹമ്മദ് നന്ദിയും പറഞ്ഞു .
കിംസ് ഹോസ്പിറ്റൽ കൊടുവള്ളിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ ഷുഗർ ,പ്രഷർ ചെക്കപ്പ് ,രക്ത ഗ്രൂപ് നിർണയം ,ജനറൽ മെഡിസിൻ ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി ഉച്ചക്ക് രണ്ടുമണിയോടെ അവസാനിച്ചു

0 അഭിപ്രായങ്ങള്‍