ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവിയുടെ വിയോഗം തീരാ നഷ്ടം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
തിരുവനന്തപുരം: ദക്ഷിണകേരളാ ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന അധ്യക്ഷനും തിരുവനന്തപുരം വലിയ ഖാളിയുമായിരുന്ന അൽ ഉസ്താദ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവിയുടെ വിയോഗം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമക്ക് മാത്രമല്ല കേരളത്തിന്റെ പൊതു സമൂഹത്തിന് തന്നെ തീരാനഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. എല്ലാവരോടും സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിച്ച ബഹുമാന്യനായ ഉസ്താദ് ഇന്ത്യയിലെ തന്നെ മുതിർന്ന മത പണ്ഡിതന്മാരിൽ ഒരാളാണ്. സംഘടനാ ഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളാനും ഒരുമിച്ചു നിർത്താനും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത ഒരു മഹാ വ്യക്തിത്വം കൂടിയാണദ്ദേഹമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വ്യസനിക്കുന്ന ഉറ്റവർ, ശിഷ്യന്മാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.

0 അഭിപ്രായങ്ങള്‍