ഇനി ഒറ്റ ഐഡി കാർഡ്, ഡിജിറ്റല്‍ ഐഡി കാര്‍ഡ്  നടപ്പിലാക്കാന്‍ ഐടി മന്ത്രാലയം_


30-01-2022_


ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാര്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നിര്‍ദേശം. എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഐഡി കാര്‍ഡ് (ഫെഡറേറ്റഡ് ഡിജിറ്റല്‍ ഐഡന്റിറ്റീസ്) നടപ്പിലാക്കാന്‍ ഐടി മന്ത്രാലയം കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുകയും ചെയ്തു.


ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഐ ടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച കരട് തയ്യാറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ കാര്‍ഡുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച്‌ ഉപയോഗിക്കുകയും ചെയ്യുന്നതാകും ഡിജിറ്റല്‍ ഐഡിയുടെ രീതി.


ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു കീഴിലെ ഇന്ത്യ എന്റര്‍പ്രൈസ് ആര്‍കിടെക്ചര്‍ ചട്ടക്കൂട് പ്രകാരമാണ് പുതിയ നിര്‍ദേശം വച്ചിട്ടുള്ളത്. നിലവിലുള്ള ഐഡി കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതു വഴി ആവര്‍ത്തിച്ചുള്ള വെരിഫിക്കേഷന്‍ നടപടി ക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നു.