നരിക്കുനി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS തെരഞ്ഞെടുപ്പിൽ LDF പാനലിന് മികച്ച വിജയം :-
25.1.2022.
നരിക്കുനി ഗ്രാമപഞ്ചായത്ത് സി ഡി എസ് തെരഞ്ഞെടുപ്പ് പൂർത്തിയായി. ചെയർ പേഴ്സണായി വത്സലയെയും(15. ആം വാർഡ് ),വൈസ്: ചെയർപേഴ്സൺ ആയി സുബൈദയെയും(10 ആം വാർഡ് ) തെരഞ്ഞെടുത്തു. 15 ൽ 9 പേരുടെയും പിന്തുണ നേടിയാണ് ഈ മിന്നും വിജയം.നേരത്തെ നടന്ന ADS തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം വാർഡുകളിലും വോട്ടെടുപ്പിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ഭരണസമിതിയുള്ള സമയത്തെ അതേ നിലയാണ് ADS ലും CDS ലും ഇപ്പോഴും നിലനിൽക്കുന്നത്.കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സിഡിഎസ്കളിൽ ഒന്നായി നരിക്കുനി CDS മുന്നേറിയിരുന്നു. കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ഏറ്റെടുത്തു നല്ല അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ സർക്കാർ മുന്നോട്ട് വച്ച ജനകീയ ഭക്ഷണ ശാല ഏറ്റെടുത്തു നടത്തുന്നുണ്ട്.വിവിധ രൂപത്തിൽ നിരവധി വനിതകൾക്ക് തൊഴിലവസരങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി.

0 അഭിപ്രായങ്ങള്‍