സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സിൽവർ ലൈൻ പദ്ധതിക്കായി കേരളം സമർപ്പിച്ച ഡിപിആർ അപൂർണമാണെന്നും അതിനാൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാനിടയില്ല എന്നുമുള്ള പുതിയ പ്രചാരണവുമായി യുഡിഎഫ് എംപിമാർ രംഗത്തുവന്നിരിക്കുന്നു. ലോക് സഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയും ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഇവർ ഈ പ്രചാരണം നടത്തുന്നത്. കേരള സർക്കാർ ജനങ്ങളിൽ നിന്നും മറച്ചുവെച്ച എന്തോ മഹാകാര്യം ഈ മറുപടിയിലൂടെ  വെളിപ്പെട്ടു എന്നും കേരളം സമർപ്പിച്ച ഡിപിആർ കേന്ദ്രം അംഗീകരിക്കാൻ പോകുന്നില്ല എന്നുമാണ് യുഡിഎഫ് എംപിമാരുടെ കണ്ടെത്തൽ.

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകിയിട്ടില്ല എന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ആ അനുമതി നേടിയെടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കുമ്പോൾ പരമാവധി സമ്മർദ്ദം ചെലുത്തി സംസ്ഥാന താല്പര്യം സംരക്ഷിക്കാനുള്ള ശ്രമമാണ് എംപിമാർ നടത്തേണ്ടത്. നിർഭാഗ്യവശാൽ, സംസ്ഥാനത്തിന്റെ വികസന താല്പര്യമല്ല യുഡിഎഫ് എംപിമാരുടെ മുൻഗണന. കേന്ദ്ര അനുമതിയിൽ തട്ടി സിൽവർലൈൻ തകരാൻ പോകുന്നു എന്ന് പ്രചരിപ്പിക്കാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്. തങ്ങളുടെ ആഗ്രഹം വസ്തുയാണ് എന്ന നിലയിൽ പ്രചരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ് പരിപാടി.

ഏതൊരു പദ്ധതി അനുമദിക്കായി സമർപ്പിച്ചാലും കൂടുതൽ വ്യക്തതയ്ക്കായി വിശദാംശങ്ങൾ ചോദിക്കുന്നത് സാധാരണ നടപടി മാത്രമാണ്. ഇടത് എംപിമാരുടെ സംഘം റെയിൽവേ മന്ത്രിയെ സന്ദർശിപ്പോഴും യുഡിഎഫ് എംപിമാർ സന്ദർശിച്ചപ്പോഴും ആദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. കേരളത്തോട് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച് മാത്രമേ കേന്ദ്രം തീരുമാനമെടുക്കൂ എന്നും മാസങ്ങൾക്കുമുൻപ്തന്നെ മന്ത്രി പറഞ്ഞതാണ്. ഇതേ കാര്യമാണ് ഇന്ന് റെയിൽവേ മന്ത്രി ലോക് സഭയിൽ നൽകിയ മറുപടിയിലുമുള്ളത്. ഈ സ്വാഭാവിക നടപടിയെയാണ് കേന്ദ്രം സിൽവർലൈനിന് അനുമതി നൽകാൻ സാധ്യതയില്ല എന്ന തരത്തിൽ വ്യാഖ്യാനിച്ച് എന്തോ മഹാകാര്യം കണ്ടെത്തി എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് എംപിമാർ കള്ള പ്രചരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ നിലപാട് തികച്ചും ദൗർഭാഗ്യകരമാണ്. യുഡിഎഫ് നേതാക്കൾ ഇത്തരം സങ്കുചിത മനോഭാവം തിരുത്തി കേരളത്തിന്റെ സർവോൻമുഖമായ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്നു സിൽവർലൈൻ പദ്ധതി പൂർത്തീകരിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഏതൊരു പദ്ധതി അനുമദിക്കായി സമർപ്പിച്ചാലും കൂടുതൽ വ്യക്തതയ്ക്കായി വിശദാംശങ്ങൾ ചോദിക്കുന്നത് സാധാരണ നടപടി മാത്രമാണ്. ഇടത് എംപിമാരുടെ സംഘം റെയിൽവേ മന്ത്രിയെ സന്ദർശിപ്പോഴും യുഡിഎഫ് എംപിമാർ സന്ദർശിച്ചപ്പോഴും ആദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. കേരളത്തോട് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച് മാത്രമേ കേന്ദ്രം തീരുമാനമെടുക്കൂ എന്നും മാസങ്ങൾക്കുമുൻപ്തന്നെ മന്ത്രി പറഞ്ഞതാണ്. ഇതേ കാര്യമാണ് ഇന്ന് റെയിൽവേ മന്ത്രി ലോക് സഭയിൽ നൽകിയ മറുപടിയിലുമുള്ളത്. ഈ സ്വാഭാവിക നടപടിയെയാണ് കേന്ദ്രം സിൽവർലൈനിന് അനുമതി നൽകാൻ സാധ്യതയില്ല എന്ന തരത്തിൽ വ്യാഖ്യാനിച്ച് എന്തോ മഹാകാര്യം കണ്ടെത്തി എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് എംപിമാർ കള്ള പ്രചരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ നിലപാട് തികച്ചും ദൗർഭാഗ്യകരമാണ്. യുഡിഎഫ് നേതാക്കൾ ഇത്തരം സങ്കുചിത മനോഭാവം തിരുത്തി കേരളത്തിന്റെ സർവോൻമുഖമായ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്നു സിൽവർലൈൻ പദ്ധതി പൂർത്തീകരിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം എന്ന്  എളമരം കരീം എംപി (സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം) അഭ്യർത്ഥിച്ചു,