ഡിവൈഎഫ്ഐ സമൂഹ അടുക്കള തുടങ്ങി


കോവിഡ് മൂന്നാം തരംഗം നേരിടാനായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമൂഹ അടുക്കള തുടങ്ങി. നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നരിക്കുനിയിൽ ആരംഭിച്ച സമൂഹ അടുക്കള ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുമേഷ്, ബ്ലോക്ക് സെക്രട്ടറി വി.കെ വിവേക്, ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ ഷിബിൻലാൽ, ജില്ല കമ്മിറ്റി അംഗം കെ.എം നിനു, ബ്ലോക്ക് ട്രഷറർ ഒ.അബ്ദുറഹ്മാൻ, ബി.സി അനുജിത്ത്, കെ.കെ മിഥിലേഷ് സംസാരിച്ചു. നരിക്കുനി ബ്ലോക്ക് പരിധിയിലെ ഭക്ഷണം ആവശ്യമുള്ളവർക്ക് സൗജന്യമായി സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം എത്തിച്ച് നൽകും.