ഓടയിൽ വീണ് നരിക്കുനിയിൽ വിദ്യാർത്ഥിക്ക് പരുക്ക്:


3.2.2022. 


നരിക്കുനി പന്നൂർ 'റോഡിൽ ഓടയിൽ വീണു മഠത്തിൽ ഷമീറിൻറെ മകൾ ആയിഷ സജക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാവിലെ രാവിലെ മദ്രസയിൽ പോയി  തിരിച്ചു വരുന്നതിനിടയിലാണ് സംഭവം.


ദീർഘകാലമായി പണി  ഇഴഞ്ഞുനീങ്ങുന്ന തരത്തിലാണ് ഈ റോഡിൻറെ അവസ്ഥ .അതിൽ തന്നെ വ്യാപകമായ പരാതികളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഓവുചാൽ  ഇടയ്ക്കിടയ്ക്ക് കോൺക്രീറ്റ് ചെയ്ത് ഗ്യാപ്പ് നൽകിയതിനാൽ ആ ഗ്യാപ് ഫില്ല് ചെയ്തു സ്ലാബ് ഇടാത്ത നിലയിലാണ് .

അപകടങ്ങൾ സംഭവിക്കാതിരിക്കാൻ യാതൊരു മുൻകരുതലുകളും പ്രദേശത്ത് സ്വീകരിച്ചിട്ടില്ല നിരവധി വിദ്യാർഥികളും യാത്രക്കാരും ഇതുവഴി കാൽനടയായി കടന്നു പോകുന്നുണ്ടെങ്കിലും യാതൊരു തരത്തിലുള്ള ഉത്തരവാദിത്തബോധവും ഇല്ലാത്ത രീതിയിലാണ് ഈ  പ്രവർത്തി നടക്കുന്നത് എന്നതിന് ഇത് വലിയ ഉദാഹരണമാണ്. സൂചനാ ബോർഡുകൾ വെക്കാതെ അപകടകെണിയൊരുക്കി വെച്ച കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മാതാപിതാക്കളും ,നാട്ടുകാരും ,