നരിക്കുനിയിൽ പൊതു സ്ഥലങ്ങളിലെ വസ്തുക്കൾ മാറ്റാൻ സർവ്വകക്ഷി യോഗ തീരുമാനം :-
നരിക്കുനി : ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള പൊതുസ്ഥലങ്ങളിലും ,പൊതു വസ്തുക്കളുടെ മുകളിലും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ ബാനറുകൾ, പോസ്റ്ററുകൾ ,സ്റ്റിക്കറുകൾ , കൊടികൾ, തോരണങ്ങൾ തുടങ്ങി എല്ലാ പരസ്യങ്ങളും ബന്ധപ്പെട്ടവർ എടുത്തുമാറ്റണം എന്ന് ഗ്രാമപഞ്ചായത്തിൽ വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം തീരുമാനിച്ചു.
നീക്കം ചെയ്യാത്തവ സ്ഥാപിച്ചവരുടെ ചിലവിൽ സെക്രട്ടറിയുടെ ഉത്തരവാദിത്വത്തോടെ എടുത്തു മാറ്റാനും, അത്തരക്കാർക്കെതിരെ കോടതി ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കാനും തീരുമാനിച്ചു.മുൻമ്പ് കെ എസ് ഇ ബി ജീവനക്കാർ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും ,കൊടികളും ,പോസ്റ്ററുകളും എടുത്ത് മാറ്റുകയും ,പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു ,എന്നാൽ പിന്നീടും ഇതേ പടി പോസ്റ്ററുകളും ,ബാനറുകളും നിറയ്ക്കയാണുണ്ടായത് ,
സർക്കാർ റോഡുകൾ ശുചീകരിക്കാൻ എല്ലാവരുടയും സഹകരണം ഉണ്ടാവണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെടു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു ,
യോഗത്തിൽ പ്രസിഡണ്ട് സി.കെ. സലീം അദ്ധ്യക്ഷത വഹിക്കുകയും , സെക്രട്ടറി സ്വപ്നേഷ് സ്വാഗതം പറയുകയും ചെയ്തു.

0 അഭിപ്രായങ്ങള്‍