വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു:


21.02.2022


കൊടുവള്ളി വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് ഒതയോത്ത്  ആലപ്പുറായില്‍ മുഹമ്മദ് ഫവാസ് ആണ് മരിച്ചത്. കൊടുവള്ളി സിറാജുല്‍ ഹുദ അറബിക് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.  വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല,