യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു



നരിക്കുനി: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് കുണ്ടായി എ.എൽ.പി സ്കൂൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തുനിന്നാരംഭിച്ച് നാടിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികളും അധ്യാപകരും അണിചേർന്ന് യുദ്ധത്തിനെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചത്. പരിപാടി സ്കൂൾ പ്രധാനാധ്യാപിക എം. ഖമറുന്നിസ ഉദ്ഘാടനം ചെയ്തു. ലോകത്ത് സമാധാനവും സൗഹൃദാന്തരീക്ഷവും കാത്തുസൂക്ഷിക്കൽ ഓരോ രാജ്യത്തെയും കടമയാണെന്നും റഷ്യ പോലെയുള്ള രാജ്യങ്ങൾ അത് തകർക്കുന്നത് ലോകത്തിന്റെ നാശത്തിന് വഴിവയ്ക്കുമെന്നും എം. ഖമറുന്നിസ അഭിപ്രായപ്പെട്ടു. എ.ഇ ദയാനന്ദൻ അധ്യക്ഷനായി. വി. സകീന, എ.ടി ജമാലുദ്ധീൻ, വി.എം അദ്നാൻ ഇയ്യാട്, എ.ടി നിസാം, സന ഫാത്തിമ, റബീഹ്, ലിയ,  എന്നിവർ സംസാരിച്ചു.





പടം: കുണ്ടായി എ.എൽ.പി സ്കൂളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി.