ഉക്രെയിൻ രക്ഷാദൗത്യത്തിൽ നരിക്കുനി സ്വദേശി അമൃതയും വീട്ടിലെത്തി :-


28.2.2022. 


ഉക്രെൻ അനിശ്ചിതത്വങ്ങൾക്കൊടുവിൽ  സർക്കാരിന്റെ രക്ഷാദൗത്യത്തിലുടെ നാട്ടിലെത്താൻ കഴിഞ്ഞതിന്റെ

ആശ്വാസത്തിലാണു. പടിഞ്ഞാറൻ യുക്റയിനിൽ എംബിബി എസ് വിദ്യാർഥിനി യായ വി.സി. അമൃത


റുമാനിയയിലെ ബുക്കാറസ് വഴി ഇന്നലെയാണ് അമൃതയും മറ്റു വിദ്യാർഥി കളും ഡൽഹിയിൽ എത്തിയത്. അവിടെ നിന്ന് നോർക്ക ഏർപ്പെടുത്തിയ സൗകര്യ ങ്ങൾ ഉപയോഗിച്ച് ബെംഗളുരുവിലും 'അവിടെ നിന്നു കൊച്ചിയിലും എത്തുകയായിരുന്നു. കൊച്ചിയിൽ നിന്നു കാറിലാണു നാട്ടിലെത്തിയത്. നരിക്കുനി ചെങ്ങോട്ടുപൊയിൽ പുറായിൽ വി.സി.മനോഹരൻ മകളാണ് അമൃത. യുദ്ധവാർത്തകൾ കേൾക്കാൻ തുടങ്ങിയതു മുതൽ പരിഭ്രാന്തരായി മകളുടെ വരവും കാത്തിരിക്കുകയായിരുന്നു അമ്മ ബിന്ദുവും മറ്റ് കുടുംബാംഗങ്ങളും. 25ന് കോളജ് ഹോസ്റ്റലിൽ നിന്ന് ബസിലാണ് റുമാനി യൻ അതിർത്തിയിലേക്ക് അമൃതയും മറ്റുള്ളവരും പുറപ്പെട്ടത്. ജീവ നുംകൊണ്ടു നാട്ടിലെത്തിയതിൽ ആശ്വാസമുണ്ടെങ്കിലും, തുടർപഠനം ചോദ്യചിഹ്നമാണു തിരിച്ചെ ത്തിയ വിദ്യാർഥികൾക്കെല്ലാം. പലർക്കും മടക്കയാത്രയ്ക്കു മുൻ പ് സർട്ടിഫിക്കറ്റുകളും മറ്റും എടുക്കാൻ കഴിഞ്ഞിട്ടില്ല.