മെഡിക്കൽ-ഡെന്റൽ പ്രവേശനം ഇന്നു മുതൽ :-
4-2-2022
തിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ് സംസ്ഥാന ക്വോട്ട അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം വെള്ളിയാഴ്ച ആരംഭിക്കും. ഫെബ്രുവരി ഏഴിന് വൈകീട്ട് നാലുവരെ കോളജുകളിൽ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരം www.cee.kerala.gov.in ൽ ലഭ്യമാണ്. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും ,ഡേറ്റാ ഷീറ്റും പ്രിന്റൗട്ട് എടുക്കണം. പ്രവേശനസമയത്ത് േഡറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ /ഒ.ഇ.സിക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപെട്ടവരും വിവിധ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായവരും ശ്രീചിത്രാഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവയിലെ വിദ്യാർഥികളും ഫീസ് സൗജന്യത്തിന് അർഹരാണ്. ഇവർ 1000 രൂപ ടോക്കൺ ഫീസ് ആയി അടക്കണം.

0 അഭിപ്രായങ്ങള്‍