ഇതാണ് നന്മ....

അത്താണിയെന്ന മഹത്തായ സ്ഥാപനത്തിന്റെ നിലനിൽപ്പിനായി ഒരു നാട് ഒന്നടങ്കം കൈകോർത്തപ്പോൾ നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തത് 100 രൂപ നിരക്കിൽ ബിരിയാണി നിറച്ച സ്നേഹിപൊതികൾ... വിരുന്നിന്റെ വിജയത്തിനായി  ചെമ്പക്കുന്ന് മലബാർ ക്യാമ്പസ്സിലേക്ക് ജന പ്രവാഹമായിരുന്നു... സവാളയും, വെളുത്തുള്ളിയും തൊലിയുരിക്കാനും മറ്റ് ഒരുക്കങ്ങൾക്കുമായി സ്ത്രീകളും, കുട്ടികളുമടക്കം നൂറു കണക്കിനാളുകളുടെ സാന്നിധ്യം  അത്താണിയെന്ന ഈ സ്ഥാപനത്തെ ജനങ്ങൾ എത്രമാത്രം നെഞ്ചിലേറ്റുന്നു എന്നതിനുള്ള നേർ സാക്ഷ്യമായി..

ആരോരുമില്ലാത്തവർക്ക് ഞങ്ങളുണ്ട് എന്ന പ്രഖ്യാപനമായി മാറി ഈ സ്നേഹവിരുന്ന്... മാത്രവുമല്ല ഒരേ ലക്ഷ്യത്തിനായി മറ്റ് യാതൊരു വിധ വേർതിരിവുകളുമില്ലാതെ ഒരു പന്തലിനു കീഴിൽ ഒരുമിച്ചിരുന്ന കാഴ്ച... അത് മാത്രം മതി ഈ വിരുന്നിന്റെ മനോഹാരിത.... ശെരിക്കും പറഞ്ഞാൽ വയറും മനസ്സും നിറഞ്ഞ ഒരു സ്‌നേഹവിരുന്നായി മാറി ഈ വിരുന്ന്‌...