വനിതാ ദിന വാരാഘോഷം സംഘടിപ്പിച്ചു :-
നരിക്കുനി.
ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിമൻസ് ഡെവലപ്പ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിന വാരാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ വാരാഘോഷം ഉൽഘാടനം ചെയ്തു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖ സോഷ്യൽ സൈക്കോളജിസ്റ് ആയ ശ്രീ. ഹെൽവിസ് വാഴപ്പുള്ളി, ശ്രീമതി. മുനീറ ചാലിയം എന്നിവർ വിദ്യാർഥിനികൾക്കായുള്ള ക്ലാസുകൾക്ക് നേതൃത്യം നൽകി. വൈസ് പ്രിൻസിപ്പൽ ശ്രീ. ഷമീർ കെ, അക്കാഡമിക് ഡയറക്ടർ ഡോ. സി കെ അഹമ്മദ്‌, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വിപ്ലവദാസ്,വുമൺ ഡെവലപ്പ്മെന്റ് സെൽ കോർഡിനേറ്റർ ശ്രീമതി. ധനുഷ, ഡോ. അർച്ചന, ഹൃദ്യ, രേവതി, പ്രിയ പ്രഭ എന്നിവർ നേതൃത്യം നൽകി.