കെ.എസ്.എസ് പി.യു.ചേളന്നൂർ ബ്ലോക്ക് സമ്മേളനം :-
നന്മണ്ട:-വയോജന വകുപ്പ് രൂപീകരിക്കണമെന്നും, തടഞ്ഞുവെച്ച പെൻഷൻകുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്നും -തലക്കുളത്തൂരിൽ സബ്ബ് ട്രഷറി സ്ഥാപിക്കണമെന്നും, സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന:സ്ഥാപിച്ചു നൽകണമെന്നും മെഡിസെപ്പിലെ ആശങ്കകളും, അവ്യക്തതയും ദുരീകരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വിസ്പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ചേളന്നൂർ ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.വിജയൻ തട്ടാരക്കൽ അധ്യക്ഷത വഹിച്ചു.സംഘടനാ പ്രവർത്തകരായ രാമനുണ്ണി മാസ്റ്റർ, ശശിധരക്കുറുപ്പ് ,മൊയ്തീൻകോയ മാസ്റ്റർ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം പ്രസിഡൻ്റ് നിർവ്വഹിച്ചു. അവശരും, നിരാലംബരുമായവർക്കുള്ള കൈത്താങ്ങിൻ്റെ ജില്ലാ വിഹിതം എൻ.കുമാരൻ നായരും, ബ്ലോക്ക് വിഹിതം വി.കെ.ഗോപാലനും അർഹരായവർക്ക് നൽകി. സി. ശിവാനന്ദൻ വാർഷിക റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ചേളന്നൂർ ബ്ലോക്കിനെ നന്മണ്ട, ചേളന്നൂർ എന്നിങ്ങനെ രണ്ടായി വിഭജിച്ചു - നന്മണ്ട ബ്ലോക്ക് ഭാരവാഹികൾ: സി.ശിവാനന്ദൻ (പ്രസിഡൻ്റ്), എം.കെ.ചോയിക്കുട്ടി (സെക്രട്ടറി), എം.സി.മുകുന്ദൻ (ട്രഷറർ), ചേളന്നൂർ ബ്ലോക്ക് കെ.എൻ.വേണുഗോപാൽ (പ്രസിഡൻറ്), വിജയൻ നായർ (സെക്രട്ടറി), ശശിഭൂഷൺ (ട്രഷറർ), തുടങ്ങിയവരെ തെരഞ്ഞെടുത്തു ,

0 അഭിപ്രായങ്ങള്‍