തൊഴിലാളികളും, വ്യാപാരികളും ഐക്യപ്പെട്ടു. നരിക്കുനിയിൽ പൊതുപണിമുടക്ക് രണ്ട് ദിവസവും പൂർണ്ണം.


29.3.2022.


കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി - തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയതലത്തിൽ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് നരിക്കുനിയിൽ രണ്ട് ദിവസവും പൂർണ്ണം.


കടകൾ തുറക്കും എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനം ഉണ്ടായിരുന്നു എങ്കിലും പണിമുടക്കി നോട് സഹകരിക്കുന്ന സമീപനമാണ് നരിക്കുനി യിലെ വ്യാപാരി വ്യവസായി യൂനിറ്റ് കമ്മറ്റികൾ സ്വീകരിച്ചത്.


സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നരിക്കുനിയിൽ  പ്രകടനം നടത്തി.രണ്ട് ദിവസവും സർക്കാർ ഓഫീസുകളും ,ബാങ്കുകളും മറ്റും അടഞ്ഞുകിടന്നു ,രണ്ട് ദിവസങ്ങളിലും സർക്കാർ ,അർദ്ധ സർക്കാർ ,സ്കൂളുകൾ ,മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ എത്തുകയോ ,രജിസ്റ്ററിൽ ഒപ്പിടുകയോ ചെയ്തിട്ടില്ല ,