വാർഷികാഘോഷം തുടങ്ങി:

മടവൂർ :-മുട്ടാഞ്ചേരി റെഡ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 43-മത്തെ വാർഷികാഘോഷം കെ പി എ സി ലളിത നഗറിൽ  പ്രശസ്ത നാടക സിനിമ നടൻ മുഹമ്മദ്‌ പേരാമ്പ്ര ഉത്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി കൺവീനർ  ശിവദാസൻ യു കെ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി പ്രജീഷ് കുമാർ കെ പി സ്വാഗതം പറഞ്ഞു. ചടങ്ങിൽ സക്കീർ കെ കെ (ക്രെസെന്റ  ആർട്സ്) വാർഡ് മെമ്പർമാരായ പി കെ ഇ ചന്ദ്രൻ, നിഖിത സി ബി എന്നിവർ  സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട്‌ ജിനേഷ് കെപി നന്ദി രേഖപെടുത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി,