പെൻഷൻ ഡി ആർ കുടിശ്ശികകൾ ഉടൻ നൽകുക.


         നരിക്കുനി: പെൻഷൻ പരിഷ്കരണ കുടിശ്ശികയും, ഡിആർ കുടിശ്ശികകളും, എത്രയും പെട്ടെന്ന് നൽകുകയും, അപാകതകൾ പരിഹരിച്ച് മെഡിസെപ്പ് പദ്ധതി ഉടൻ നടപ്പിലാക്കുകയും ചെയ്യണമെന്ന് KSSPU നരിക്കുനി യുനിറ്റ് വാർഷിക സമ്മേളനം, പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. നരിക്കുനി ഗ്രാമ പഞ്ചായത് പ്രസിഡണ്ട്  സി കെ  സലീം കൈത്താങ്ങ് പദ്ധതിയുടെ വിതരണം നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്തു. കെ വി  പാറു അധ്യക്ഷയായി. മുതിർന്ന പെൻഷൻ കാരെ ആദരിക്കൽ, നവാഗതരെ സ്വീകരിക്കൽ എന്നിവയും നടന്നു. സി  ശിവാനന്ദൻ, സി  ശ്രീധരൻ നായർ, എം കുഞ്ഞാമു, വി  അബൂബക്കർ, കെ  കരുണാകരൻ നായർ, ടി കെ അബ്ദുറഹ്മാൻ, പി എസ് കെ  നമ്പൂതിരി, പി പി എ  ലത്തീഫ്, പി  ശ്രീധരൻ നായർ, എം പി  മുകുന്ദൻ, കെ അഹമ്മദ്, ടി എ ആലിക്കോയ, സി പി അബ്ദുൾ ലത്തീഫ് തുടങ്ങിയവർ  സംസാരിച്ചു. ടി അബ്ദുൽ സലാം സ്വാഗതവും, എ  അബൂബക്കർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : കെ സുധാകാരൻ നായർ (പ്രസിഡണ്ട്), ടി അബ്ദുൽ സലാം (സെക്രട്ടരി), വി പി  ഉമ്മർ (ട്രഷറർ).തുടങ്ങിയവരെ തെരഞ്ഞെടുത്തു ,




     



    KSSPU നരിക്കുനി യൂണിറ്റ് വാർഷിക സമ്മേളനം കൈത്താങ്ങ് പദ്ധതിയുടെ വിതരണം നിർവ്വഹിച്ച് നരിക്കുനി ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സി കെ  സലീം ഉദ്ഘാടനം ചെയ്യുന്നു.