അഗ്നിപുഷ്പം

                        ***

അഗ്നിപുഷ്പസമാഗമവേളയില്‍ ,

തീക്ഷ്ണസൗമ്യസമന്വിതവല്ലിയില്‍,

സുപ്രഭാതങ്ങള്‍ പുത്തനായെത്തുന്ന 

ഭദ്രയാമത്തിലെത്താം നമുക്കിനി !

അഗ്നിശാഖയില്‍ വിസ്മയം കാണുവാന്‍

ഭഗ്നമാവാതെ കാത്തിരുന്നീടുക !

ഉഷ്ണവാതം ചിറകടിച്ചാര്‍ക്കിലും

അര്‍ക്കരശ്മി ജ്വലിച്ചുനിന്നീടിലും

കുഡ്മളങ്ങള്‍ വിടരാതിരിക്കുമോ ?

അറ്റമില്ലാതകലുമ്പൊഴും ചില

ഉറ്റ ബന്ധങ്ങളിങ്ങനെയും സഖീ !!


[[``നാപ്പിഴ ''എന്ന കവിതയുടെ ആദ്യഭാഗം--എന്‍റെ സ്വപ്നരാജ്യത്തേക്ക് സ്വാഗതം--ലോഹിതാക്ഷന്‍ പുന്നശ്ശേരി ]]

                             ^^^^^^^