കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കോഴിക്കോട് മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുത്താലം കിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. ഇന്നലെയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയത്.


ഉടനെ മുക്കത്തെ സ്വകാര്യ മെഡി.കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ചാണ് അടപ്പാണ് കുടുങ്ങിയതെന്ന് മനസ്സിലായത്. തുടര്‍ന്ന് കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.