നരിക്കുനി ഗ്രാമ പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾക്കായി 2021/22 സാമ്പത്തിക വർഷത്തിൽ പദ്ധതി പ്രവർത്തനങ്ങൾക്കായി  വകയിരുത്തിയ പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ മാറ്റിവെച്ച *14303000* രൂപയും പട്ടിക ജാതി വിഭാഗത്തിന് മാറ്റിവെച്ച  *6935000* രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിന്  മാറ്റിവെച്ച *353000*  രൂപയും 100% ചിലവഴിച്ചു കൊണ്ട്  ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഉൾപ്പെടെ മൊത്തം  ചിലവ് *112.06* %  വിവിധ പദ്ധതികൾ ക്കായി ചിലവഴിച്ച് കൊണ്ട് ജില്ലയിൽ രണ്ടാം സ്ഥാനത്തും  സംസ്ഥാനത്ത് പതിനെട്ടാം സ്ഥാനത്തും എത്തിക്കൊണ്ട് ചരിത്ര നേട്ടം കൈ വരിച്ചിരിക്കുകയാണ് കൂടാതെ കെട്ടിടനികുതി യിനത്തിൽ പിരിക്കാനുണ്ടയിരുന്ന *4881191* രൂപ 100 % വും പിരിച്ചെടുത്തുകൊണ്ട് സമ്പൂർണ്ണ നേട്ടം കൈവരിച്ചു


വിവിധ പദ്ധതികളിലെ ഫണ്ട് ഉപയോഗിച്ച്  

നരിക്കുനി ടൗണിൽ 32 ലക്ഷം വകയിരുത്തി കംഫർട്ട് സ്റ്റേഷൻ (ടോയിലറ്റ്) ബസ്റ്റാന്റ് നവീകരണം 12 ലക്ഷം, അംഗൺ വാടികളിലും സ്കൂളുകളിലും ടോയിലറ്റ് നിർമ്മാണം, മുഴുവൻ വാർഡുകളിലും ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണം, സബൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന പദ്ധതിയുടെ ഭാഗമായി വീടുകളിൽ റിംങ്ങ് കമ്പോസ്റ്റ് വിതരണം, വേയ്സ്റ്റ് ബിന്ന് വിതരണം, 


കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 5 കോടി 1 ലക്ഷം രൂപയുടെ വർക്ക് പൂർത്തിയാക്കി പഞ്ചായത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം തുക ചിലവഴിച്ചത്


കാർഷിക മേഘലയിൽ ജൈവ പച്ചക്കറി ക്രിഷി , കേരകർഷകൾക്ക് വളം സബ്സിഡി, നിലാവ് പദ്ധതി (സ്ട്രീറ്റ് ലൈറ്റ് ) 500 ബൾബുകൾ 15 ലക്ഷം,  പുതിയ പദ്ധതിയിൽ 259 സ്ട്രീറ്റ് ലൈവുകളും സ്ഥാപിച്ചു , Sc കുടികൾക്ക് ഫർണ്ണിച്ചർ, എല്ലാ സ്കൂളുകളിലും ഫർണ്ണീച്ചർ, ബയോജനങ്ങൾക്ക് കട്ടിൽ വിതരണം,കുടിവെള്ള പദ്ധതികൾക്ക് ഫണ്ട് നൽകി , ആരോഗ്യമേഘലയിൽ കോവിഡ് പ്രതിരോധപ്രവർത്തനം ജില്ലയിൽ തന്നെ മികച്ച പ്രവർത്തമായി മാറ്റി, പാലിയേറ്റീവ് പ്രവർത്തനത്തിന് ഫണ്ട്, ആട് വിതരണം, Sc പദ്ധതിയായി പോത്തുകുടി വിധരണം തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി.


പദ്ധതി നടപ്പിലാക്കുന്നതിൽ പുതിയ ഭരണസമിതി 15മെമ്പർമാരും കക്ഷിരാഷ്ട്രീയത്തിനതീതമായും 

ജീവനക്കാരും ഭരണ സമിതിയും എല്ലാവരും ഒറ്റ കെട്ടായുള്ള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്

ഈ നേട്ടം കൈവരിക്കുന്നതിന് പങ്കാളികളായ ജീവനക്കാർ , ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എല്ലാവരേയും പ്രസിഡന്റ് പ്രത്യേകമായി അഭിനന്ദിച്ചു