കുന്ദമംഗലം സ്വദേശി മക്കയിൽ വാഹനാപകടത്തിൽ  മരണപ്പെട്ടു


17.04.2022


കോഴിക്കോട്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ കുന്ദമംഗലം  പെരിങ്ങൊളം സ്വദേശിക്ക് ദാരുണാന്ത്യം. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകൻ  അബ്ദുറഹിമാൻ (48) ആണ് മരിച്ചത്. മക്കയിലെ വലിൽ അഹദിൽ വെച്ചാണ് അപകടം നടന്നത്.


ഭാര്യ: റൈഹാനത്ത്. മക്കൾ: റഹീഫബി, ആഷിഫ, റാഷിദ. മരുമകൻ: റുബാസ് അലി. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൾ അസീസ്. സ്വാലിഹ്, ആയിഷാബി, താജുന്നീസ.