പാരീസ് ചന്ദ്രൻ അന്തരിച്ചു :-
നരിക്കുനി: -പ്രശസ്ത സിനിമാ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ )66 വയസ്സ് മരണപെട്ടു..ദൃഷ്ടാന്തം, ചായില്ല്യം, ബോംബെ മിഠായി, നഖരം, ഈട, ബയോസ്കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങളിൽ സംഗീതം നൽകിയിട്ടുണ്ട്.
ജി ശങ്കരപിള്ള, ഞരളത്തു രാമ പൊതുവാൾ എന്നിവർ ഗുരുസ്‌ഥാനീയർ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം പൂർത്തിയാക്കി,
1988 ൽ ബിബിസി ക്ക്
telecast ന് വേണ്ടി the monsoon എന്ന റേഡിയോ നാടകത്തിനു വേണ്ടി സംഗീതം നൽകി,
1989-91 ൽ ലണ്ടനിലെ പ്രശസ്തമായ Royal national theatreൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്,
പാരീസിലെ പ്രശസ്തമായ ഫുട്സ്ബൻ തീയേറ്ററു മാ യി സഹകരിച്ചു നിരവധി രാജ്യങ്ങളിൽ നാടകങ്ങൾക്ക് വേണ്ടി സംഗീതം ചെയ്തിട്ടുണ്ട്,
2008 ൽ ബയോസ്ക്കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്,
2010 ൽ മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് പ്രണയത്തിൽ ഒരുവൾ എന്ന ടെലിഫിലിം ന് ലഭിച്ചു,
ഭാര്യ :-ശൈലജ , മക്കൾ ആനന്ദ് രാഗ്, ആയുഷ് ,
അച്ഛൻ :-പരേതനായ കോരപ്പൻ, അമ്മ :- പരേതയായ അമ്മാളുക്കുട്ടി ,
സഹോദരങ്ങൾ :-സൗമിനി, സൗദാമിനി, സതീ ദേവി,പുഷ്പവല്ലി ,സൗന്ദര രാജൻ (വീണ പ്രൊഫസർ സ്വാതി തിരുനാൾ സംഗീത കോളേജ്, തിരുവനതപുരം),പരേതരായ ശ്രീനിവാസൻ, ശിവാനന്ദൻ,സംസ്കാരം ഇന്ന് ( 23/05/22) തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നരിക്കുനി വട്ടപ്പാറ പൊയിൽ വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍