നരിക്കുനി തേലശ്ശേരി കുളം  നവീകരണത്തിന് സർക്കാർ മുപ്പത് ലക്ഷം രൂപ അനുവദിച്ചു :-


കൊടുവള്ളി മണ്ഡലത്തിലെ  നരിക്കുനി  പാലങ്ങാട് തേലശ്ശേരി കുളം (വലിയകുളം) നവീകരണ പ്രവൃത്തിക്ക് മുപ്പത് ലക്ഷം രൂപ സരക്കാർ  അനുവദിച്ചതായി ഡോ:എം.കെ മുനീർ എം.എൽ.എ അറിയിച്ചു. ഇറിഗേഷൻ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുളത്തിന്റെ സമഗ്ര നവീകരണം സാധ്യമാക്കാനും ,പൊതു ജനങ്ങൾക്ക് ദീർഘ കാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മാറ്റിയെടുക്കുവാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടെൻഡർ നടപടികൾ  എത്രയും വേഗം പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.