കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും അവാർഡ് ദാനവും ടി നസറുദ്ദീൻ സാഹിബിന്റെ 

ഫോട്ടോ അനാച്ഛാദനവും നടന്നു. യൂണിറ്റ് പ്രസിഡണ്ട് കെ നാരായണൻ നായരുടെ അധ്യക്ഷതയിൽ ഏകോപന സമിതി  സംസ്ഥാന പ്രസിഡന്റ്

  പി കുഞ്ഞാവു ഹാജി ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് മൂത്തേടത്ത്, അമീർ മുഹമ്മദ് ഷാജി, എ കെ അബ്ദുള്ള,നൗഷാദ് പി കെ,കെ സി മുഹമ്മദ് ബഷീർ,മുഹമ്മദ് ആസാദ്,വനജ ഷണ്മുഖൻ എന്നിവർ സംസാരിച്ചു.

   പി. വിജയൻ സ്വാഗതവും ടി. കെ. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

    യൂണിറ്റ് ഭാരവാഹികളാ യി നൗഷാദ് അലി പി കെ (പ്രസിഡന്റ്). ടി.കെ അബ്ദുൽ സലാം (ജനറൽ സെക്രട്ടറി), സത്യൻ പി. കെ (ട്രഷറർ)  എന്നിവരെ തിരഞ്ഞെടുത്തു.