കാക്കൂർ -സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. :-   കാക്കൂർ:കോഴിക്കോട് -ബാലുശ്ശേരി പാതയിലെ കാക്കൂർ പാലത്തിനടുത്ത് സ്വകാര്യബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തലയാട് കോളനിയിൽ അനീദ് (19) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന കൂരാച്ചുണ്ട് സ്വദേശി അശ്വന്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്.


വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് (ഷാൻ ) കോഴിക്കോട് ഭാഗത്തു നിന്നും ബാലുശ്ശേരിലേക്ക് വരികയായിരുന്നു. എതിർദിശയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് തെന്നി വീഴുകയും ബൈക്കിലുണ്ടായിരുന്ന അനീദ് ബസിന് അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനീദ് മരണപ്പെടുകയായിരുന്നു. അശ്വന്തിന് വാരിയെല്ലിനു ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്,ഇരുവരും പ്ലംബിങ് ജോലികൾക്കായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. തലയാട് കോളനിയിൽ ശശിയുടെയും, ഷൈജയുടെയും മകനാണ് മരണപ്പെട്ട അനീദ്. അവന്തിക സഹോദരിയാണ്.