റോഡുകളുടെ ശോചനീയാവസ്ഥ, സംയുക്ത ട്രേഡ് യൂണിയൻ പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി.
26.05.2022.
നരിക്കുനി : നരിക്കുനിയിൽ റോഡുകൾ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് വേണ്ടി കീറിമുറിച്ചത് മൂലം വ്യാപകമായി അപകടങ്ങൾ ഉണ്ടാവുകയും വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുകയും ചെയ്യുകയാണ്.
പ്രസ്തുത റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നരിക്കുനിയിൽ ഓട്ടോ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയൻ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി.ഈ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ നിരവധി വാഹനങ്ങളാണ് കേടുപാടുകൾ സംഭവിക്കുന്നത് ,
എത്രയും വേഗം തുടർ നടപടികൾ സ്വീകരിച്ച് റോഡ് യാത്ര യോഗ്യമാക്കി കിട്ടിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം നെല്ലിയേരിതാഴത്തു വെച്ച് മോട്ടോർസൈക്കിൾ കുഴിയിൽ തെന്നിവീണു ദമ്പതികൾ പരിക്കേറ്റ് ചികിത്സയിലാണ്, സംഭവങ്ങളിൽ പ്രതിഷേധിച്ച് നരിക്കുനി പി ഡബ്ലിയു ഡി ഓഫീസ് ,പഞ്ചായത്ത് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്തി ,ശശിധരൻ.,
അബ്ദുൽ കരീം ,
ജയ ദാസൻ,
അശ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി,


0 അഭിപ്രായങ്ങള്‍