സംരംഭകത്വ ശില്പശാല നടത്തി.
നരിക്കുനി
സംരംഭകവർഷാചരണത്തിന്റെ ഭാഗമായി പുതിയ സംരംഭകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തല സംരംഭക ബോധവൽക്കരണ ശില്പശാല 26.05.22 വ്യാഴാഴ്ച നരിക്കുനി പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സി കെ സലിം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ജൗഹർ പൂമംഗലം ആധ്യക്ഷം വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് മിനി പുല്ലംകണ്ടി സ്വാഗതപ്രസംഗം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഉമ്മുസൽമ്മ , ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജസീല മജീദ് വാർഡ് മെമ്പർമാരായ ടി രാജു , സുനിൽകുമാർ എന്നിവർ ആശംസപ്രസംഗം നടത്തി.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സർജാസ് കെ , നരിക്കുനി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗിരിജ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ വ്യവസായ വകുപ്പ് ഇന്റേൺ ഗോപീകൃഷ്ണൻ നന്ദി പ്രകാശനം നടത്തി. എസ് ബി ഐ നരിക്കുനി ബ്രാഞ്ച് മാനേജർ എൽ ബി നവനീത് ,
ചേളന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം.സൽന,ഫിനാൻഷ്യൽ ലിറ്ററസി സെന്റർ കൗൻസിലർമാരായ അൽഫോൺസ ബോസ്,കെ ഗോപിനാഥൻ എന്നിവർ വിഷയാവതരണം നടത്തി.തുടർപരിപാടികൾ വിശദീകരിച്ച ശേഷം ശിൽപ്പശാല അവസാനിച്ചു.


0 അഭിപ്രായങ്ങള്‍