സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപം നല്‍കി
മടവൂര്‍: സി എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 11, 12, 13 തീയതികളില്‍ മടവൂര്‍ ശരീഫില്‍ നടത്തിവരാറുള്ള ആണ്ട് നേര്‍ച്ചക്ക് ടി കെ മുഹമ്മദ് ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ യോഗം അന്തിമ രൂപം നല്‍കി. 11ന് രാവിലെ 9.30ന് സയ്യിദലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈലത്തൂര്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സിയാറത്തിന് നേതൃത്വം നല്‍കും. കാരക്കാട് മുല്ലക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. 10 നടക്കുന്ന ഫാമിലി മീറ്റില്‍ കൂറ്റമ്പാര അബ്ദുര്‍റഹ്മാന്‍ ദാരിമി വിഷവതരണം നടത്തും. രാത്രി ഏഴിന് സഫ്‌വാന്‍ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തും.
12ന് രാവിലെ 10ന് ഫാമിലി മീറ്റിയില്‍ അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തും. രാത്രി ഏഴിന് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും. 13ന് രണ്ട് മണിക്ക് മുഹിബ്ബീങ്ങളുടെ ഒത്തുചേരല്‍ നടക്കും. അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്യും. വൈകു. ഏഴിന് സമാപന സമ്മേളനം നടക്കും. വയനാട് പി ഹസ്സന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതന്മാര്‍ക്കുള്ള സനദ് ദാനവും മുഖ്യപ്രഭാഷണവും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി സന്ദേശ പ്രഭാഷണം നടത്തും എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹഖീം അസ്ഹരി പ്രസംഗിക്കും.
സയ്യിദ് ജഅ#്ഫര്‍ കോയ തങ്ങള്‍ , സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ശഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍, സയ്യിദ് പി എം എസ് തങ്ങള്‍, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍, സയ്യിദ് അലി അക് ബര്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, യു കെ മജീദ് മുസ്‌ലിയാര്‍, മുഹമ്മദ് ബാഖവി, ഹുസൈന്‍ മുസ്‌ലിയാര്‍ കൊടുവള്ളി, ഹമീജാന്‍ ലത്വീഫി, മുഹമ്മദലി സഖാഫ#ി വള്ളിയാട് സംബന്ധഇക്കും. നൂറുസ്സാദാത്ത് ബായാര്‍ തങ്ങള്‍ ദിക്‌റ് ദുആ സംഗമമത്തിന് നേതൃത്വം നല്‍കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗം ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മുസ്തഫസഖാഫി, കെ ആലിക്കുട്ടി ഫൈസി,ടി കെ സൈനുദ്ദീന്‍, എന്‍ എ ബക്കര്‍ ഹാജി, ഹുസൈന്‍ ഹാജി ഹുസൈന്‍ മാസ്റ്റര്‍ സംബന്ധിച്ചു.

0 അഭിപ്രായങ്ങള്‍