കാർഷിക വൃത്തിക്ക് മാന്യത നൽകണം:
(ഇ പി ദാമോദരൻ )
മടവൂർ: -കാർഷിക വൃത്തിക്ക് മാന്യതയും, സുരക്ഷിതത്വവും നൽകിയാലേ രാജ്യവും ജനങ്ങളും രക്ഷപ്പെടുകയുള്ളൂ എന്ന് എൽ.ജെ ഡി സംസ്ഥാന സെക്രട്ടറി ഇ.പി ദാമോദരൻ മാസ്റ്റർ പറഞ്ഞു. എൽ.ജെ.ഡി മടവൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണവും, കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകനും കർഷകത്തൊഴിലാളികൾക്കും സർക്കാർ ജോലികൾക്ക് സമാനമായ വരുമാനവും പെൻഷനും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക വൃത്തിയോട് അയിത്തം പുലർത്തുന്ന പൊതുജന സമീപനം മാറണമെന്ന് അദ്ദേഹം ആവിലപ്പെട്ടു. ഉയർന്ന കുടുംബത്തിൽ ജനിച്ച് സാധാരണക്കാരോടൊപ്പം പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു .
എൽ ജെ.ഡി മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ചു.
എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ അനുസ്മരണ പ്രഭാഷണം നടത്തി - രവി ആവിലോറ, കെ.ടി.സുനി, എം.എം.മുഹമ്മദ്, സൈനുദ്ദീൻ മടവൂർ, പി.കെ ഇല്യാസ് , ജലാൽ ചോലക്കര, ശ്രീജ പി സി പ്രസംഗിച്ചു. എം.എ. സിദ്ധിഖ് സ്വാഗതവും പി.സി വേലായുധൻ നന്ദിയും പറഞ്ഞു.
കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും എം.എ അറബിക് പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ എൻ.പി സുൽഫത്തിന് യോഗത്തിൽ വെച്ച് ഉപഹാരം നൽകി.


0 അഭിപ്രായങ്ങള്‍