എം. ഇ. എസ് മമ്പാട് കോളേജിൽ ഡിഗ്രി/ഇന്റഗ്രേറ്റഡ് പ്രവേശന നടപടികൾ ആരംഭിച്ചു


മമ്പാട്:- എം. ഇ. എസ് മമ്പാട് കോളേജിലെ ഡിഗ്രി/ഇന്റഗ്രേറ്റഡ് പ്രവേശന നടപടികൾ ആരംഭിച്ചു. ഓട്ടോണമസ് കോളേജ് ആയതിനാൽ മറ്റു കോളേജുകളിൽ നിന്നും  വ്യത്യസ്തമായി www.mesmampadcollege.edu.in എന്ന കോളേജ് വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എയ്ഡഡ് കോഴ്സുകളായ ബി. എസ്. സി കെമിസ്ട്രി, ഫിസിക്സ്‌, മാത്തമാറ്റിക്സ്, ഫുഡ്‌ ടെക്നോളജി, സുവോളജി, ബി. എ. അറബിക് ആൻഡ് ഇസ്ലാമിക്‌ ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ബി. കോം. കോ  ഓപ്പറേഷൻ, ബി. കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി. ബി. എ, ഇന്റഗ്രേറ്റഡ് എം. എസ്‌. സി. ബയോളജി, സ്വാശ്രയ കോഴ്സുകളായ ബി. എസ്‌. സി. ജിയോളജി, ബി. എ. മാസ് കമ്മ്യൂണിക്കേഷൻ, ബി. വോക്. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ടൂറിസം ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ്,ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അവസാന തിയ്യതി 30.06.2022