ലോകകേരള സഭ: 'പ്രവാസികൾക്ക് താമസവും ,ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്'? 

എം എ യൂസഫലി


17.06.2022. 


തിരുവനന്തപുരം; ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപം തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. 

ലോക കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

ലോക കേരള സഭക്ക് വന്ന പ്രവാസികൾ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുത്തത്. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും, ഭരണപക്ഷവും ഒന്നിക്കണമെന്ന് യൂസഫലി പറഞ്ഞു.പ്രവാസികൾക്ക് താമസവും ,ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? 

ധൂർത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. കെഎംസിസി നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കുന്നു, അവരുടെ നേതാക്കൾ ഇല്ല, അണികൾ ഇല്ലെങ്കിൽ പിന്നെന്ത് നേതാക്കൾ എന്നും യൂസഫലി ചോദിച്ചു. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും, ഭരണപക്ഷവും വ്യത്യസ്തത കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.