യുഡിഫ് ബിജെപി പ്രചരണങ്ങൾക്കെതിരെ നരിക്കുനിയിൽ സിപിഐ (എം) പ്രകടനവും, പൊതുയോഗവും നടത്തി :-

നരിക്കുനി: -

കേരള ജനത വെറുക്കപ്പെട്ടവരായി കണക്കാക്കുന്ന പിസി ജോർജ്ജിനെയും ,സ്വപ്ന സുരേഷിനെയും ഉപയോഗിച്ച് RSS നടപ്പിലാക്കുന്ന ഗൂഢാലോചനയാണ് കേരളത്തിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷ സമരങ്ങളെന്ന് സിപിഐ (എം.) , തുടർഭരണം നടത്തുന്ന ഇടത് സർക്കാരിന്റെ ജനകീയത കണ്ടു ഭരണത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ യുഡിഫ് ബിജെപിയുടെ അജണ്ടയോടൊപ്പം ചേർന്നുകൊണ്ട് കേരളത്തിൽ കലാപങ്ങൾ ഉണ്ടാക്കുകയാണ്. ഒരാളും വിശ്വസിക്കാത്ത കള്ള പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി കഴിയില്ല. മുൻപ് ഇതിനേക്കാൾ വലിയ സമരങ്ങൾ ഇതുപോലെ കള്ളം പറഞ്ഞു നടത്തിയിരുന്നു. എന്നാൽ വർധിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നു. ജനങ്ങൾ സർക്കാറിനോപ്പമാണ് എന്നത് യുഡിഫ് മനസ്സിലാക്കണം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് RSS തിരക്കഥ ആണെന്നും , സിപിഐ എം കുറ്റപ്പെടുത്തി. പൊതുയോഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ കെ മിഥിലേഷ്, വി സി ഷനോജ്, കെ പി മോഹനൻ എന്നിവർ സംസാരിച്ചു.