പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 83.87 ശതമാനം വിജയം

ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ല

▂▂▂▂▂▂▂▂▂▂▂▂▂▂▂▂

ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയം കൈവരിച്ചത്. 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്.

2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ​​പ്ര​​ഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടിയാണ് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തിയത്. 12 മണി മുതൽ വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലൂ​​ടെ​​യും മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളി​​ലൂ​​ടെ​​യും ഫ​​ലം ല​​ഭ്യ​​മാ​​കും


കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു. ഇത്തവണ ​െറ​​ഗു​​ല​​ർ വി​​ഭാ​​ഗ​​ത്തി​​ൽ പരീക്ഷയെഴുതിയ 3,61,091 പേരില്‍ 3,02,865 പേരാണ് വിജയിച്ചത്.


ഈ ​​വ​​ർ​​ഷം ആകെ 4,22,890 പേ​​രാ​​ണ്​ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്. 44,890 പേ​​ർ സ്​​​കോ​​ൾ കേ​​ര​​ള​​ക്ക്​ കീ​​ഴി​​ലും 15,324 പേ​​ർ പ്രൈ​​വ​​റ്റ് ക​​മ്പാ​​ർ​​ട്ടു​​മെ​​ന്‍റ​​ൽ​ വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ്. 29,711 പേ​​രാ​​ണ്​ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്.


2012ലെ 88.08 ​​ശ​​ത​​മാ​​ന​​മാ​​ണ്​ ഉ​​യ​​ർ​​ന്ന പ്ല​​സ്​ ടു ​​വി​​ജ​​യം.


*ഫ​​ലം ല​​ഭി​​ക്കു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ൾ* www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kite.kerala.gov.in . www.results.kerala.gov.in , www.examresults.kerala.gov.in . മൊ​​ബൈ​​ൽ ആ​​പ്പു​​ക​​ൾ: SAPHALAM 2022, iExaMs-Kerala, PRD Live