പഞ്ചാബിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: നാല് മുൻ മന്ത്രിമാർ ബിജെപിയിലേക്ക്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
പഞ്ചാബ് കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാക്കളും മുൻ മന്ത്രിമാരുമായ നാല് പേർ കൂടി ബിജെപി കൂടാരത്തിലേക്ക്. മുന്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിമാരായ ഗുര്‍പ്രീത് സിംഗ് കംഗാര്‍, ബല്‍ബീര്‍ സിംഗ് സിദ്ധു, രാജ്കുമാര്‍ വെര്‍ക്ക, സുന്ദര്‍ ഷാം അറോറ, മുന്‍ എംഎല്‍എ കേവല്‍ സിംഗ് ധില്ലന്‍ എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നത്.
സുനിൽ ജാഖർ കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്നുള്ള കൂട്ട പലായനം. പഞ്ചാബിൽ കോൺഗ്രസ് പാർട്ടിയുടെ കനത്ത തോൽവിയിൽ മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ വിമർശനം നടത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭച്ചതിന് പിന്നാലെയാണ് ജാഖർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.

0 അഭിപ്രായങ്ങള്‍