സമർപ്പണം:

 കുട്ടികളുടെ തെരുവുനാടകം ശ്രദ്ധേയമായി.


 നരിക്കുനി : ലോക ലഹരി വിരുദ്ധ ദിനത്തിൽ  കൊടോളി ജനകീയ എ എൽപി സ്കൂളിലെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച തെരുവുനാടകം  ജനശ്രദ്ധയാകർഷിച്ചു . പുകവലി,മദ്യം, മയക്കുമരുന്ന്  തുടങ്ങിയ ലഹരി ഉപഭോഗത്തിന് എതിരെ  നരിക്കുനി ബസ് സ്റ്റാൻഡ് പരിസരത്ത്  സമർപ്പണം എന്ന പേരിൽ നടത്തിയ തെരുവ്   നാടകം സമൂഹത്തിന് നൽകിയത് വിലപ്പെട്ട സന്ദേശങ്ങൾ ആണ് . നാടകം നരിക്കുനി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ  അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സബീന സ്വാഗതവും  പിടിഎ പ്രതിനിധി  മുഹമ്മദാലി നന്ദിയും പറഞ്ഞു.