പുന്നശ്ശേരി വെസ്റ്റ് എ യുപി സ്കൂൾ നൂറാം വാർഷികാഘോഷം ശതസ്മൃതി  വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും  ഒത്ത് ചേർന്ന പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ഉദ്ഘാടനം 

സർക്കാർ വിദ്യാലയങ്ങൾ ക്കൊപ്പം എയ്ഡ്സ് വിദ്യാലയങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനാണ്  സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു കോഴിക്കോട് പാർലമെൻറ് അംഗം എം കെ രാഘവൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.ഭാഷ  പഠനത്തിന്  വിദ്യാലയങ്ങൾ മുൻഗണന നൽകണമെന്ന് എംകെ രാഘവൻ പറഞ്ഞു മാറി വരുന്ന സർക്കാരുകൾക്ക് അനുസരിച്ച്  സിലബസ് മാറുന്ന പ്രക്രിയ ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സ്വാഗതസംഘം ചെയർമാൻ  സി കെ ഷാജി ബാബുഎ യോഗത്തിൽ സ്വാഗതം പറഞ്ഞു  ഹെഡ്മിസ്ട്രസ് സിഎം ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജില്ല   വിദ്യാഭ്യാസ ഓഫീസർ ശ്യാംജിത്ത് ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ മണങ്ങാട്ട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ മോഹനൻ ഗ്രാമപഞ്ചായത്ത് അംഗം വി  ശൈലേഷ് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ജയരാജൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു . ഉദ്ഘാടന സമ്മേളനത്തിന്  ശേഷം കലാപരിപാടികളും അരങ്ങേറി  പൂർവ്വ അധ്യാപകരെ ചടങ്ങിൽ വെച്ച് ആദരിച്ചു സ്കൂൾ മാനേജർ  പി എം .ദേവകിയമ്മ പൂർവ്വ അധ്യാപകർക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു . ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്