1. തിരുനെല്ലിയില്‍ ഗതാഗത തിരക്ക് ക്രമീകരിക്കുന്നതിന് 27.07.22 തീയ്യതി ഉച്ചക്ക്

02.00 മണി മുതല്‍ 28.07.22 തീയ്യതി ഉച്ചക്ക് 12.00 മണിവരെ ബലിതര്‍പ്പണത്തിന്

എത്തുന്ന സ്വകാര്യ-ടാക്‌സി വാഹനങ്ങള്‍ കാട്ടിക്കുളത്ത് നിന്നും തിരുനെല്ലിയിലേക്ക്

പോകാന്‍ അനുവദിക്കുന്നതല്ല .


2. ബലിതര്‍പ്പണത്തിന് കാട്ടിക്കുളം വഴി സ്വകാര്യ വാഹനങ്ങളിലും മറ്റും വരുന്ന ഭക്തജനങ്ങള്‍ കാട്ടിക്കുളത്ത് ഇറങ്ങിയശേഷം കാട്ടിക്കുളത്ത് നിന്നും

തിരുനെല്ലിയിലേക്ക് സര്‍വ്വീസ് നടത്തുന്ന KSRTC ബസ്സില്‍ താഴെ കാട്ടിക്കുളം ജംഗ്ഷന്‍, കാട്ടിക്കുളം ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്നും യാത്ര ചെയ്യേണ്ടതാണ്.


3. 27.07.2022, 28.07.2022 എന്നീ തിയ്യതികളില്‍ കാട്ടിക്കുളത്ത് നിന്നും തിരുനെല്ലി അമ്പലത്തിലേക്ക് KSRTC 31 ബസുകള്‍ സര്‍വ്വീസ് നടത്തും.


4. സ്വകാര്യ വാഹനങ്ങള്‍ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ട്, GOVT.HSS ഗ്രൗണ്ട്, മലങ്കര പള്ളി പാര്‍ക്കിംഗ് ഗ്രൗണ്ട്, എന്നീ സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.


ഡ്രൈവര്‍മാര്‍ക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിശ്രമ സൗകര്യം

ഉണ്ടായിരിക്കുന്നതാണ്.


5. കുട്ട, തോല്‍പ്പെട്ടി ഭാഗത്ത് നിന്ന് ബലിതര്‍പ്പണത്തിനായി വരുന്നവര്‍ 28.07.2022

തീയ്യതി കാലത്ത് 06.00 മണിമുതല്‍ തെറ്റ് റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കിയ ശേഷം വാഹനം

തോല്‍പ്പെട്ടി റോഡില്‍ റോഡിന്റെ ഇടത് വശത്തായി പാര്‍ക്ക് ചെയ്യേണ്ടതും,

യാത്രക്കാര്‍ KSRTC ബസ്സില്‍ തിരുനെല്ലിയിലേക്ക് യാത്ര ചെയ്യേണ്ടതുമാണ്.


 


6. തൃശ്ശിലേരി അമ്പലത്തില്‍ ദര്‍ശനം നടത്തി തിരുനെല്ലിക്ക് പോകുന്നവര്‍ കാട്ടിക്കുളം

വഴി KSRTC ബസ്സില്‍ യാത്ര ചെയ്യേണ്ടതാണ്.


7. 27.07.2022 ഉച്ചക്ക് 02.00 മണിമുതല്‍ 28.07.2022 തീയ്യതി ഉച്ചക്ക് 12.00 മണിവരെ

കാട്ടിക്കുളം പനവല്ലി റോഡിലൂടെയും, അരുണപ്പാറ റോഡിലൂടെയും

തിരുനെല്ലിയിലേക്ക് ബലിതര്‍പ്പണത്തിന് എത്തുന്നവരുമായി വരുന്ന സ്വകാര്യ-ടാക്‌സി വാഹനങ്ങള്‍ അനുവദിക്കുന്നതല്ല.