ബഷീറിനെ അടുത്തറിയാൻ കുട്ടികൾ ബേപ്പൂരിൽ
നരിക്കുനി : ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് കൊടോളി ജനകീയ എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം ബേപ്പൂരിൽ എത്തി. ജൂലൈ രണ്ടു മുതൽ അഞ്ചുവരെ നടക്കുന്ന ബഷീർ ഫെസ്റ്റിന്റെ ഭാഗമായി രണ്ടാം ദിവസം, ബേപ്പൂർ ഹൈസ്കൂളിൽ വച്ച് നടന്ന ബഷീർ ചലച്ചിത്രോത്സവ പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു. ബഷീറിന്റെ വീടും പരിസരവും ചുറ്റിക്ക ണ്ട കുട്ടികൾ ബഷീറിന്റെ മകൻ അനീസ് ബഷീറും ആയി കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
യാത്രക്ക് അധ്യാപകരായ ലാമിഷ്,ഉമ്മുൽ ഹരീർ,പി ടി എ പ്രസിഡണ്ട് മുഹമ്മദലി എന്നിവർ നേതൃത്വം നൽകി


0 അഭിപ്രായങ്ങള്‍