ഹൃദയം മാറ്റി വെച്ചു പുതു ജീവൻ നേടിയ ശേഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം  നേടിയ ഫിനു ഷെറിനെ DYFI മടവൂർ മേഖല കമ്മറ്റി അനുമോദിച്ചു . 10 ആം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫിനുവിന് ഹൃദ്രോഗം ഉണ്ടെന്ന് തിരിച്ചറിയുന്നത് , പിന്നീട് പഠനം താത്കാലികമായി നിർത്തി വെച്ച് ചികിൽസ നടത്തുകയും ബൈക് അപകടത്തിൽ മരണപ്പെട്ട DYFI കോട്ടൂളി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന സഖാവ് വിഷ്ണു വിന്റെ ഹൃദയം ഫിനുവിന് മാറ്റിവെക്കുകയുമായിരുന്നു . തുടർന്ന് എഴുതിയ 10 ആം ക്ലാസ് പരീക്ഷയിലും ഫിനു നല്ല വിജയം നേടിയിരുന്നു . തന്നിലേക്ക് ചുരുങ്ങാൻ മനുഷ്യൻ വെമ്പൽ കൊള്ളുന്ന പുതിയ കാലത്ത് മനുഷ്യ സ്നേഹത്തിന്റെ വലിയ മാതൃകകൾ സൃഷ്‌ടിച്ച വിഷ്ണുവിന്റെ  കുടുംബത്തിനും . ജീവിതത്തോടും പരീക്ഷയോടും ഒരു പോലെ വിജയിച്ചു നാടിന് അഭിമാനമായ ഫിനു ഫെബിനും DYFI യുടെ അഭിവാദ്യങ്ങൾ.

 അനുമോദന ചടങ്ങിൽ DYFI നരിക്കുനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് സ. ഇ വൈശാഖ് ഉപഹാരം കൈമാറി ബ്ലോക്ക് കമ്മറ്റി അംഗം അശ്വിൻ ദാസ്,  മടവൂർ മേഖലാ ജോ: സെക്രട്ടറി  അംഗം അനൂപ് എന്നിവർ പങ്കെടുത്തു

.