'


ഗ്രന്ഥശാല സന്ദർശിച്ചു


നെടിയനാട് എ.യു.പി- സ്കൂളിലെ വിദ്യാർത്ഥികൾ വായന മാസാചരണത്തിന്റെ ഭാഗമായി പാലങ്ങാട് ഗ്രാമോദയ വായനശാല സന്ദർശിച്ചു. വായനശാല പ്രസിഡന്റ് വത്സൻ മാസ്റ്റർ, കരുണൻ മാസ്റ്റർ, ലൈബ്രേറിയൻ  പത്മനാഭൻ എന്നിവർ ചേർന്ന് മധുരം നൽകി കുട്ടികളെ സ്വീകരിച്ചു.


ഗ്രന്ഥശാലയെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി വത്സൻ മാസ്റ്റർ, കരുണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.


വായന മാസാചരണവുമായി ബന്ധപ്പെട്ട് നെടിയനാട് സ്കൂൾ നടപ്പിലാക്കിയ പദ്ധതികളും പ്രവർത്തനങ്ങളും വിശദീകരിച്ചുകൊണ്ട് സീനത്ത് ടീച്ചർ, ഇഖ്‌ബാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു


കഥ,  ചെറുകഥ, ചിത്രകഥ, കവിത, ബാലസാഹിത്യം,യാത്രാവിവരണം, അനുഭവക്കുറിപ്പുകൾ, ആത്മകഥ തുടങ്ങിയവയുടെ  വിപുലമായ ശേഖരം കുട്ടികൾക്ക് കൗതുകം ഏകുന്നതായി.


നെടിയനാട് എ.യു.പി- സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഗ്രാമോദയ ഗ്രന്ഥശാലക്കുള്ള ഉപഹാരമായ മൂന്ന് പുസ്തകങ്ങൾ വിദ്യാരംഗം കൺവീനർ സീനത്ത് ടീച്ചർ ഗ്രന്ഥശാല പ്രസിഡണ്ട് വത്സൻ മാസ്റ്റർക്ക് സമ്മാനിച്ചു.


അബ്ദുറഹ്മാൻ മാസ്റ്റർ ഷഫീഖ് എന്നിവർ സംബന്ധിച്ചു 

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻